ഭാര്യയെ വഞ്ചിക്കുമ്പോൾ നഗ്നനായി നഗരം ചുറ്റേണ്ടി വരുമെന്ന് കൊളംബിയക്കാരൻ ജൈറോ വർഗീസ് വിചാരിച്ചുകാണില്ല

ഭാര്യയെ വഞ്ചിക്കുമ്പോൾ നഗ്നനായി നഗരം ചുറ്റേണ്ടി വരുമെന്ന് കൊളംബിയക്കാരൻ ജൈറോ വർഗീസ് വിചാരിച്ചുകാണില്ല
ഭാര്യയെ വഞ്ചിക്കുമ്പോൾ നഗ്നനായി നഗരം ചുറ്റേണ്ടി വരുമെന്ന് കൊളംബിയക്കാരൻ ജൈറോ വർഗീസ് വിചാരിച്ചുകാണില്ല. ഹോട്ടൽ മുറിയിൽ കാമുകിയുമൊത്താണ് ജൈറോ ഭാര്യയുടെ പിടിയിലായത്.

ഭാര്യ വിധിച്ചത് വളരെ വിചിത്രമായ ശിക്ഷ.ജൈറോയെ പൂര്‍ണ നഗ്നാക്കിയ ശേഷം തന്റെ എസ്‌യുവിന്റെ മുകളിൽ കിടത്തി. കാറോടിച്ചത് ഭാര്യ. പട്ടാപ്പകൽ നഗരം ചുറ്റിച്ചു. കണ്ടുനിന്ന നാട്ടുകാരും മറ്റ് യാത്രക്കാരും ആദ്യം അമ്പരന്നു. പിന്നാലെ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി. നിമിഷങ്ങൾക്കകം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെത്തി. കാര്യമെന്തെന്ന് അറിയാതെ നിരവധി പേർ വിഡിയോ ഷെയർ ചെയ്യുകയും ചെയ്തു.

സംഭവം വലിയ വാർത്തയായതോടെ ജൈറോക്കെതിരെ നഗ്നത പ്രദർശിപ്പിച്ചതിന് പൊലീസ് കേസെടുത്തു.ബാരാൻക്വില നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് ജൈറോ കാമുകിയുമൊത്ത് ഭാര്യയുടെ മുന്നിൽപ്പെട്ടത്. പിന്നാലെ ഭാര്യയുടെ കാലിൽ വീണ് ജൈറോ മാപ്പപേക്ഷിച്ചു. ഏറെ നേരത്തെ വഴക്കിന് ശേഷം ഉപാധികളോടെ മാപ്പ് നൽകാമെന്ന് ഭാര്യ സമ്മതിച്ചു.

തന്റെ വാഹനത്തിന് മുകളിൽ നഗ്നനായി കയറണമെന്ന നിബന്ധനയാണ് ഭാര്യ മുന്നോട്ടുവെച്ചത്.നിബന്ധന അംഗീകരിച്ച ജൈറോ നഗരം ചുറ്റേണ്ടിവരുമെന്ന് പ്രതീക്ഷിച്ചില്ല. തൂവാല കൊണ്ട് മുഖം മറച്ച്, പൂർണ നഗ്നനായി ജൈറോ വാഹനത്തിന് മുകളിൽ കയറി. എന്നാൽ ഭാര്യ കാർ ഓടിച്ചുതുടങ്ങിയതോടെ കയ്യിൽ പിടിച്ചിരുന്ന തൂവാല പറന്നുപോയി.

കണ്ടുനിന്നവരെല്ലാം അമ്പരപ്പോടെയാണ് ജൈറോയുടെ ദൃശ്യങ്ങൾ പകർത്തിയത്

58 thoughts on “ഭാര്യയെ വഞ്ചിക്കുമ്പോൾ നഗ്നനായി നഗരം ചുറ്റേണ്ടി വരുമെന്ന് കൊളംബിയക്കാരൻ ജൈറോ വർഗീസ് വിചാരിച്ചുകാണില്ല”

  1. Divorced Nick Cutts, 61, asked her daughter to create a profile for her on the website after hearing about it on the radio. Im a physically ugly mentally ill guy and I don’t have a girlfriend. Flirting is an art, and it should be a pleasant, even a fun experience witz prostituierte

Leave a Reply

Your email address will not be published.